കോട്ടയം കുമരകത്ത് മദ്യ ലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും വയോധികയെയും ഇടിച്ചുവീഴ്ത്തി; അപകടം പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ; പാലാ സ്വദേശിയായ കാര്‍ ഡ്രൈവര്‍ പിടിയില്‍
കോട്ടയം കുമരകത്ത് മദ്യലഹരിയില്‍ യുവാവ് ഓടിച്ചക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെയും വയോധികയെയും ഇടിച്ചുവീഴ്ത്തി. ചേര്‍ത്തല ഭാഗത്തുനിന്നും അമിതവേഗത്തില്‍ എത്തിയ കാര്‍ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ടു പോകുന്നതിനിടെ നിര്‍മ്മാണം പുരോഗമിക്കുന്ന കോണത്താറ്റ് പാലത്തില്‍ വച്ചാണ് വാഹനം വയോധികയെ ഇടിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോട് കൂടിയായിരുന്നു അപകടം.
ചേര്‍ത്തല ഭാഗത്ത് നിന്നും എത്തിയ കാര്‍ ആദ്യം പുത്തൻ തോട് ഷാപ്പും പടി പാലത്തില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ ഇടിക്കുകയായിരുന്നു. ഇവിടെ നിന്നും അമിതവേഗത്തില്‍ പാഞ്ഞ കാര്‍, നിര്‍മ്മാണം പുരോഗമിക്കുന്ന കോണത്താറ്റ് പാലത്തിന് സമീപത്ത് വെച്ച് വഴിതെറ്റി മുന്നിലേക്ക് പോയി.
ഈ സമയം എതിര്‍ ദിശയില്‍ നിന്നും നടന്നു വന്ന വയോധികയെ കാറിടിക്കുകയായിരുന്നു. അപകടത്തിനുശേഷം മുന്നോട്ടുപോയ കാര്‍ നിര്‍മ്മാണത്തില്‍ ഇരുന്ന പാലത്തില്‍ കുടുങ്ങി . ഈ സമയം ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി. പാലാ സ്വദേശിയായ കാര്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെയും വയോധികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.