കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം

 


കോഴിക്കോട്  മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം സംഭവിച്ചത്

ഓമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന മുക്കം കറുത്തപറമ്പ് സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അടക്കം വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല.


വാഹനത്തിൽ നിന്നും റോഡിലേക്ക് ഡീസൽ ഒഴുകിയത്തിനാൽ വാഹനങ്ങൾ തെന്നുന്ന സാഹചര്യം ഉണ്ടായി. മുക്കം ഫയർഫോഴ്സ് എത്തി ഡീസൽ കഴുകി വൃത്തിയാക്കി.

Post a Comment

Previous Post Next Post