ക്രഷറിയിലെ വെള്ള ടാങ്കിൽ വീണ് ലോറി ഡ്രൈവർ മരിച്ചു

 




കണ്ണൂർ മട്ടന്നൂരിലെ 

ക്രഷറിലെ വാട്ടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു. കാപ്പാട് അരക്കിണര്‍ സുഷമാലയത്തില്‍ സുകേഷ് (47) ആണ് മരിച്ചത്.

ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടര്‍ ടാങ്കില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.


ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വെള്ളിയാംപറമ്ബ് സമ്ബത്ത് ക്രഷറിലാണ് സംഭവം. ഏറെ നേരമായിട്ടും സുകേഷിനെ കണ്ടില്ല. ചെരിപ്പുകള്‍ ടാങ്കില്‍ കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: സിദ്ധാര്‍ത്ഥ് (പിലാത്തറ പോളിടെക്നിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി), ആറു മാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട്. സഹോദരി സുഷമ.

Post a Comment

Previous Post Next Post