ബെംഗളൂരു: തുമകുരു കുനിഗലിൽ കാർ ലോറിയിൽ ഇടിച്ച് അമ്മയും മകനും മരിച്ചു. ജില്ലയിൽ നിന്നുള്ള ശോഭ (35) നിഖിൽ ഗൗഡ (12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ശോഭയുടെ ഭർത്താവ് ഗംഗേഷിനെയും മകൾ ഭാവനയെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗണേശോത്സവത്തിനായി ബെംഗളൂരുവിൽ നിന്ന് സ്വന്തം നാടായ തുമകുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറിന് മുന്നിലൂടെ പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുമകുരു പോലീസ് കേസെടുത്ത് അന്വേഷണം