വൈദ്യുതലൈനില്‍ ടോറസ് കുടുങ്ങി അപകടം; സ്കൂട്ടര്‍ യാത്രികന് പരിക്ക്


ഇടുക്കി  നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ വൈദ്യുതലൈനില്‍ ടോറസ് കുടുങ്ങി അപകടം.ഒരാള്‍ക്ക് നിസാര പരിക്കേറ്റു. വൻ അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണ് വാഹന യാത്രക്കാര്‍ രക്ഷപ്പെട്ടത്.മുണ്ടിയെരുമ-കൊമ്ബയാര്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം.

താന്നിമൂട് പാലം പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ നെടുങ്കണ്ടം - കോമ്ബയാര്‍ - മുണ്ടിയെരുമ റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. നെടുങ്കണ്ടം ഭാഗത്തുനിന്ന് എത്തിയ ടോറസ് വൈദ്യുതലൈനില്‍ കുരങ്ങുകയായിരുന്നു. പൊട്ടിവീണ വൈദ്യുതകമ്ബി പിന്നാലെ എത്തിയ സ്കൂട്ടറില്‍ ചുറ്റുകയും സ്കൂട്ടര്‍ യാത്രികൻ നിലത്തുവീണു. ഇയാള്‍ക്ക് സിസാരപരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞ കൂട്ടത്തില്‍ വൈദ്യുതിലൈൻ പൊട്ടി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വൻ അപകടം ഒഴിവായി. 


ഇതേസമയംതന്നെ എതിര്‍ ദിശയില്‍ വന്ന സ്കൂട്ടര്‍ യാത്രികന്‍റെ മുന്നിലേക്കാണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്

.കെഎസ്‌ഇബിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. വൈകുന്നേരത്തോടെ വൈദ്യൂതി വിതരണം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post