പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് അപകടത്തില്‍പ്പെട്ടു.അദ്ദേഹത്തെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിക്കാലില്‍ ഇടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം
Re Posting time 8:30pm👇
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ബഷീർ അലി ശി ഹാബ് തങ്ങൾ സുഖമായി വീട്ടിലെത്തിയിട്ടുണ്ട്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്സ് ബുക്ക് കുറിപ്പ്👇
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അപകട വിവരമറിഞ്ഞ് മിഡിയകളും പ്രിയപ്പെട്ടവരുമായി നിരവധി പേർ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്.
കോഴിക്കോട് ബാലുശ്ശേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹം സുഖമായി വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച് സുഖവിവരങ്ങൾ വിലയിരുത്തി. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി.
അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ മേല്‍ എപ്പോഴും ഉണ്ടാവട്ടെ.