തൃശ്ശൂർ കൊടുങ്ങല്ലൂർ: കൂട്ടുകാരുടെ മർദ്ദനമേറ്റ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. പി. വെമ്പല്ലൂർ കാവുങ്ങൾ ധനേഷ് (40) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മതിലകം പൊലീസ് പരിധിയിലെ പി.വെമ്പല്ലൂരിൽ ആണ് സംഭവം. പ്രദേശത്തെ തെക്കുടം ബസാറിന് സമീപം കൂട്ടുകാർ തമ്മിൽ മദ്യപിച്ച് വഴക്കുണ്ടായതാണെന്ന് പറയുന്നു. മർദ്ദനമേറ്റ ധനേഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.