കോഴിക്കോട്: ഓട്ടോ നിയന്ത്രണം വിട്ട് നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഉമ്മത്തൂർ സ്വദേശി മണക്കണ്ടിയിൽ പുരുഷു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെക്യാട് ഉമ്മത്തൂർ ചാത്തങ്കണ്ടി മുക്കിലാണ് അപകടം. സാരമായി പരിക്കേറ്റ പുരുഷുവിനെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറി യിൽ.