മലപ്പുറം വളാഞ്ചേരിയില്‍ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം.പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്.
ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളേജില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
ഞായറാഴ്ച പുലർച്ചെ മൂച്ചിക്കൽ ബൈപാസിനു സമീപമാണ് അപകടമുണ്ടായത്. പ്രസാദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
അപകടം എങ്ങനെ സംഭവിച്ചു എന്നതിന് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും