കണ്ണൂർ തലശ്ശേരി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരി കാറിടിച്ച് മരിച്ചു. അപകടം ബാങ്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ. കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി ഡയമൻ്റ് മുക്ക് സ്വദേശി മഠത്തും കണ്ടി ഹൗസ്സിൽ പി.കെ.അനിത (53) ആണ് മരിച്ചത്
കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റ ആണിക്കാംപൊയിൽ ശാഖയിൽ നിന്ന് ജോലി കഴിഞ്ഞ് വിട്ടിലേക്ക് പോകവെ ഇന്നലെ (തിങ്കളാഴ്ച ) ഉച്ചക്ക് മൂന്ന് മണിക്കാണ് അപകടം.
പൊന്ന്യം റോഡിൽ വെച്ച് കാറ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തലശേരി സഹകരണാശുപത്രിയിൽ എത്തിച്ചു. രാത്രി 11.30 ഓടെ മരണം സംഭവിച്ചു. കിൻഫ്ര ജീവനക്കാരൻ എം.കെ.മനോജാണ് ഭർത്താവ്.