വിഴിഞ്ഞം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു.വെങ്ങാനൂര്‍ വെണ്ണിയൂര്‍ തൃപ്പല്ലിയൂര്‍ ക്ഷേത്രത്തിനു സമീപം വൈക്കോണത്ത് വീട്ടില്‍ ബാബു(46) ആണ് മരിച്ചത്.
കോവളം തൊഴിച്ചല്‍ അമ്ബാടിയിലെ ഒരു വീട്ടില്‍ തേങ്ങയിടുന്നതിനിടയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.സഹോദരി: ഗീത. കോവളം പോലീസ് കേസെടുത്തു