എറണാകുളം പറവൂർ മാല്യങ്കര കോളജിന് സമീപം നിയന്ത്രണം വിട്ട ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. അയ്യമ്പിള്ളി റാംസ് കോളജിൽ നിന്നും പരിക്ഷ എഴുതാനെത്തിയ ആലുവ എരുമത്തല സ്വദേശിനിയായ ബികോം വിദ്യാർത്ഥിനി ജിസ്മി ജോയ് ആണ് മരിച്ചത്.
ബന്ധുവായ സഹപാഠിക്കൊപ്പം ബൈക്കില്‍ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കോളേജിന് മുന്നില്‍ വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജിസ്മി. സംഭവ സ്ഥലത്തുവെച്ച് തന്നെ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവായ ഇമ്മാനുവലിനെ പരുക്കുകളോടെ മൂത്തകുന്നം ഗവ.ആശുപതിയില്‍ പ്രവേശിപ്പിച്ചു