തൃശ്ശൂർ ചേര്‍പ്പ്: ഊരകം ഹെല്‍ത്ത് സെന്‍ററിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റു.
സ്കൂട്ടര്‍ യാത്രികരായ കടലാശേരി ഓമൻപ്പിള്ളി അതുല്‍ (19), അഭിനന്ദ് (22) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. റോഡില്‍ തെന്നിവീണ് നിയന്ത്രണംവിട്ട സ്കൂട്ടര്‍ എതിരെ വന്നിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും ചേര്‍പ്പിലെ 108 ആംബുലൻസില്‍ കുര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.