വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തോട് ചേർന്ന ഭൂമിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളമുണ്ടും കള്ളിഷർട്ടുമാണ് വേഷം. മൃതദേഹം അഴുകിയ നിലയിലാണ്. കൃഷിയിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.