കുടക്: വയനാട് മാനന്തവാടി ബാവലി സ്വദേശിയായ യുവാവിനെ കർണാടക കുടകിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാണമംഗലം കോളനിയിലെ മാധവ ന്റെയും, സുധയുടേയും മകൻ എം.എസ് ബിനീഷ് (33) ആണ് മരി ച്ചത്. നാല് ദിവസം മുമ്പ് കുടകിലെ ബിരുണാണിയിൽ പണിക്ക് പോ യതായിരുന്നു ബിനീഷ്. ഇന്നലെ വൈകിട്ട് തൊഴിലിടത്തിന് സമീപ ത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ബിനീഷിന്റെ ബന്ധുക്കൾ പറഞ്ഞു. കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സഹോദരങ്ങൾ: മനോജ്, ചന്ദ്രൻ, നീതു, നിഷ.