മലപ്പുറം പരപ്പനങ്ങാടി:ചെട്ടിപ്പടിയിൽ മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപമാണ് അപകടം. വള്ളക്കാർ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം എന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം.
വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരലിന്റെ പകുതി ഭാഗം അറ്റ് പോയതായി രക്ഷാ പ്രവർത്തകർ പറഞ്ഞു.
ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്.
പരിക്ക് പറ്റിയവരെ പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിലും ചെട്ടിപ്പടി നസീഹ ഹോസ്പിറ്റലിലും ആയി പ്രവേശിച്ചിരിക്കുന്നു.
ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.