കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ബക്കറ്റിൽ വീണ ഒന്നര വയസുകാരൻ മരിച്ചു



     

മലപ്പുറം: മലപ്പുറത്ത് അബദ്ധത്തിൽ ബക്കറ്റിൽ വീണ ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂത്തേടം നെല്ലിക്കുത്ത് നൗഫൽ - ആദില ദമ്പതികളുടെ മകൻ മുഹമ്മദ് നസ്‍വാനാണ് മരിച്ചത്.


വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ബക്കറ്റിൽ കണ്ടെത്തിയത്. ഉടൻതന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പെരികൽപ്പാറ ജുമാ മസ്ജിദിൽ കബറടക്കി.

Post a Comment

Previous Post Next Post