തൃശ്ശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണ് യാത്രക്കാരന് ഗുരുത പരിക്ക്



തൃശൂർ: തൃശ്ശൂരിൽ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണൻ (37) ആണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് സംഭവം. ട്രെയിനിൽ നിന്ന് കാല് വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post