പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കുമരമുത്തൂർ ചുങ്കം വായനശാലക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.ഇരുവാഹനത്തിലേയും ഡ്രൈവർമാർ ലോറിക്കുള്ളിൽ കുടുങ്ങി അപകടവിവരമറിഞ്ഞെത്തിയ മണ്ണാർക്കാട് ഫയർ ഫോയ്‌സും. സിവിൽ ഡിഫെൻസ് അംഗങ്ങളും. നാട്ടുകാരും ചേർന്ന് കുടുങ്ങി കിടന്നവരെ പുറത്തെടുത്ത്. മണ്ണാർക്കാട് നന്മ ആംബുലൻസ് പ്രവർത്തകരും. കാരുണ്യ ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റ വരെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. . പൊള്ളാച്ചി സ്വദേശി ശിവകുമാർ 51വയസ്സ് ഗൂടല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് 25വയസ്സ്. എന്നിവർക്കാണ് പരിക്ക്. രാത്രി 10:30ഓടെ ആണ് അപകടം പൊള്ളാച്ചിയിൽ നിന്നും തേങ്ങയുമായി വരുകയായിരുന്ന ലോറിയും ഗൂഡല്ലൂരിൽ നിന്നും പാലക്കാട്ടേക്ക് വരുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്