വിളയുരിൽ ഓട്ടോറിക്ഷ മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം



പാലക്കാട്‌  പട്ടാമ്പി വിളയുരിൽ ഓട്ടോറിക്ഷ മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം. കരിങ്ങനാട് ചന്തപ്പടിക്ക് സമീപം രാവിലെ ആയിരുന്നു  അപകടം.  കരിങ്ങാനാട് ഹോട്ടൽ നടത്തുന്ന  വൈദ്യർ പടി എടത്തൂൾ ഷൗക്കത്തലിയാണ് മരണപ്പെട്ടത്. രാവിലെ മദ്രസയിലേക്ക് ഭക്ഷണം കൊടുത്ത് തിരിച്ചു വരുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ അടിയിൽപ്പെടുകയായിരുന്നു ഓടികൂടിയ നാട്ടുകാർ ഉടനെ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും 

 മരണപ്പെട്ടു. കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post