അത്തിക്കോട് ജെസിബി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്



 കോഴിക്കോട്  ഇയ്യാട് : അത്തിക്കോട് ജെസിബി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് കുഴിയെടുക്കാൻ വന്ന ജെസിബിയാണ് അപകടത്തിൽ പെട്ടത്. ജെസിബി ഡ്രൈവർ ശ്രീശാന്ത് ആണ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പഞ്ചായത്ത് റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞാണ് അപകടം. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഏറാടിയിൽ ഇന്ദിര മെമ്പർമാരായ ഗിരിജ തെക്കേടത്ത്, അതുൽ പുറക്കാട് എന്നിവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post