മലപ്പുറം വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ഭാഗത്തേക്ക് കയറ്റം കയറി പോവുകയായിരുന്ന സ്വകാര്യ ബസിൽ എതിർദിശയിൽ എടയൂർ മാവണ്ടിയൂർ ക്രഷറിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് എം സാൻ്റുമായി വ്കഅയായിരുന്ന മഹീന്ദ്ര ലോഡ് കിങ്ങ് ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബസിൽ തട്ടിയതിനെ തുടർന്ന് ലോറി നിറുത്താൻ ഡ്രൈവർ ശ്രമം നടത്തിയിരുന്നെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് സാഹസികമായി സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടിച്ച് കയറ്റുവാനുള്ള ശ്രമത്തിനിടെയാണ് ഒരു വൈദ്യുതി പോസ്റ്റും ഒരു മതിലും ലോറി തകർത്തു. സംഭവത്തിൽ ലോറി ഡ്രൈവർക്കും ലോറിയുടെ വരവ് കണ്ട് ഓടിമാറുന്നതിനിടെ വീണ് ഒരു സ്ത്രീക്കും നിസാര പരിക്കേറ്റു. വളാഞ്ചേരി പോലീസ് മേൽ-നടപടി സ്വീകരിച്ചു. വീതി കുറഞ്ഞ കരേക്കാട് റോഡിലൂടെ ടിപ്പർ ലോറികൾ ക്രഷറിൽ നിന്ന് അതിവേഗം വരുന്നത് പ്രദേശത്ത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. സ്കൂളുകളികേക്കും മദ്രസകളിലേക്കും കുട്ടിക്കൾ നടന്ന് പോകുന്ന ഇത്തരം വഴിയിൽ ആവശ്യമായ വിധത്തിൽ ഉള്ള നടപ്പാത പോലും ഇല്ല എന്നത് അപകട സാധ്യത ഉയർത്തുന്നു. കൂടാതെ റോഡ് നവീകരണത്തിന് ശേഷം വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതും അപകടം വിളിച്ച് വരുത്തുന്നു.