വയനാട് കമ്പളക്കാട് നിന്നും കാണാതായ അമ്മയും മക്കളും കണ്ണൂരിലേക്ക് പോയതായി സൂചന



വയനാട്  കമ്പളക്കാട്: കൂടോത്തുമ്മലിൽ നിന്നും കാണാതായ വിരിജയും മക്കളും കണ്ണൂരിലെത്തിയതായി സൂചന. രാമനാട്ടുകരയിലെ ബന്ധു വീട്ടിൽ ഇന്നലെ എത്തിയതായി വിവരം ലഭിച്ചിരുന്നു. പോ ലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് ശേഷം വയനാട്ടിലേക്ക് എന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. പക്ഷേ കണ്ണൂർ ബസ് സ്റ്റാൻഡിൽ അമ്മയെയും മക്കളെയും കണ്ടതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമിജ യുടെ ഭർത്താവുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു.

എന്തെങ്കിലുംവിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷനിലോ

താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.ഫോൺ: 8606722735

പോലീസ് കമ്പളക്കാട്: 04936286635

Post a Comment

Previous Post Next Post