കൊല്ലം പന്മന : ദേശീയപാതയില്‍ യാത്രക്കാരുമായി പോയ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പന്മന വെറ്റമുക്കിന് സമീപം ഇന്നലെ മൂന്നോടെ ആയിരുന്നു അപകടം. ചവറയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് അഞ്ച് യാത്രകാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എടുത്ത താഴ്ചയിലേക്ക് വീഴുകയായിരുന്നു.