കോഴിക്കോട് കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ആനക്കുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കുകൾ തകർത്തു. നിയന്ത്രണം വിട്ട മേഴ്സിഡൻസ് ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്. രണ്ടു ബൈക്കുകളും പൂർണമായും തകർന്ന നിലയിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം
കണ്ണൂർ സ്വദേശി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലും ഈഗിൾ ടയർ വർക്സിന് മുമ്പിൽ നിർത്തിയിട്ട ബൈക്കുകളിലും ഇടിച്ചത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാൾക്ക് പരിക്കൊന്നുമില്ല. സമീപത്തെ കടയിൽ ജോലി ചെയ്യുന്ന യുവാവിന്റെതാണ് തകർന്ന എയ്തർ സ്കൂട്ടർ. എഫ് ഇസഡ് ആണ് തകർന്ന രണ്ടാമത്തെ ബൈക്ക്. ഇത് കണ്ണൂർ സ്വദേശിയുടേതാണ്