ചാത്തന്നൂര്‍: ദേശീയപാതയില്‍ ചാത്തന്നൂര്‍ സര്‍വീസ് കോര്‍പ്പറേറ്റീവ് ബാങ്കിന് സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.
കാറിന്റെ ഡ്രൈവറായ ചാത്തന്നൂര്‍ സ്വദേശി വിനീതിനും സഹയാത്രികരായമറ്റ് രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 3ഓടെ ആയിരുന്നു അപകടം. തിരുമുക്ക് ഭാഗത്ത് നിന്നും വന്ന കാര്‍ അതേ ദിശയില്‍ പോവുകയായിരുന്ന മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുമ്ബോള്‍ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.