കണ്ണൂർ പേരാവൂര്‍: ഉളിക്കല്‍ ടൗണിനടുത്ത് ലിസ്‌കോ വായനശാലയ്ക്ക് സമീപം ലോറിയും സ്‌കൂടിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
കോക്കാട് കോളനിയിലെ ഗോകുല്‍ (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന പയ്യാവൂര്‍ ഉപ്പു പടന്ന കോളനിയിലെ വിഷ്ണു (21)വിനെ സാരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.
നുച്യാട് ഭാഗത്ത് നിന്ന് ഉളിക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരേ വരികയായിരുന്ന സ്കൂട്ടിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉളിക്കലിലെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേയാണ് ഗോകുല്‍ മരിച്ചത്.
വിഷ്ണു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോകുലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രഞ്ജിത്, ഗോപിക എന്നിവര്‍ സഹോദരങ്ങളാണ്