സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു



കാസർകോട്കാഞ്ഞങ്ങാട്: സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ മധ്യ വയസ്‌കന്‍ ലോറിയിടിച്ച് മരിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. കോട്ടച്ചേരി പുതിയ വളപ്പിലെ പി.വി ബാബു (58) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ബാബുവിനെ നാട്ടുകാര്‍ അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

റെയില്‍വേ സ്റ്റേഷന്‍ ബുക്ക്സ്റ്റാള്‍, പ്രസാദ് ബുക്ക്സ്റ്റാള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരനായിരുന്നു. മുന്‍ പ്രവാസിയാണ്. പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടേയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ദേവിക, ആകാശ്. സഹോദരങ്ങള്‍: നാരായണി, സരോജിനി, ഓമന, രാധ.

Post a Comment

Previous Post Next Post