പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍

 



പാലക്കാട്:കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച്‌ താമസിക്കുകയായിരുന്നു.  എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.മൃതദേഹ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post