മുത്തശ്ശനൊപ്പം റോഡിലൂടെ നടക്കവേ മതിലിടിഞ്ഞു ദേഹത്ത് വീണു, ഒന്നര വയസ്സുകാരന് ദാരുണാന്ത്യം




പാലക്കാട്: പോത്തമ്പാടം കാടംകുറിശ്ശിയിൽ മതിലിടിഞ്ഞു ശരീരത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബലക്ഷയമുള്ള മതിൽ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്ക്

വീണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വേദ.

Post a Comment

Previous Post Next Post