അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാർ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്


 ആലപ്പുഴ മന്നാര്‍: അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

രോഗിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മാന്നാര്‍ ആശുപത്രി ജംഗ്ഷനില്‍ ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. നില വഷളായതിനെ തുടര്‍ന്ന് ചെന്നിത്തല സൗത്ത് പ്രാവേലില്‍ ഐശ്വര്യയില്‍ വിനോദിനി(വാവച്ചി-64)യെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.


സ്‌കൂട്ടര്‍ യാത്രികനായ മാന്നാര്‍ കുരട്ടിശ്ശേരി മഠത്തില്‍ കിഴക്കേതില്‍ മുഹമ്മദ് കുഞ്ഞ് (67) നാണ് പരിക്കേറ്റത്. തലയിലും കാലിനും ഗുരുതര പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു അത്യാസന്ന നിലയിലായിരുന്ന വിനോദിനിയെ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post