തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ വാണിയമ്പാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ എസ്.എൻ. നഗറിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. കോയമ്പത്തൂർ വടപുത്തൂർ സ്വദേശി കാർത്തിക് (20) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഹൈവേ പോലീസും, ദേശീയപാത റിക്കവറി വിങും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാളെ വാണിയംപാറയിലെ 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.