കട്ടപ്പന പാല്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. മുരിക്കാശ്ശേരി ആച്ചോത്ത് ബിനോയി (48), ഭാര്യ പ്രീതി( 45) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഇരട്ടയാര്‍-ശാന്തിഗ്രാം റോഡിലെ വളവിലാണ് അപകടം. ഇരട്ടയാറില്‍നിന്നു ശാന്തിഗ്രാം ഭാഗത്തേക്ക് മില്‍മയുടെ പാല്‍ ശേഖരിച്ച് പോയ ലോറിയും എതിരേ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ കാറിന്‍റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ കാര്‍ യാത്രികരേ കട്ടപ്പന സെന്‍റ് ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.