തൃശ്ശൂർ ചേലക്കര: വീട് നിര്‍മാണ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഷോക്കേറ്റു മരിച്ചു. ഗ്രാമം കരുണാകരത്ത് പറമ്ബില്‍ സുന്ദര രാജ് (42) ആണ് മരിച്ചത്.
താത്കാലിക കണക്ഷൻ വീടിന് മുൻപില്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റെന്നാണ് കരുതുന്നത്. ഇലക്‌ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.
ഭാര്യ: അജിഷ. മക്കള്‍: അര്‍ച്ചന, അജിത്ത്, അമൃത, ആദിത്, അശ്വതി. അച്ഛൻ: പരേതനായ രാജപ്പൻ. അമ്മ: സരസ്വതി. സഹോദരങ്ങള്‍: മഞ്ജു, മനോജ്.