പത്തനംതിട്ട ചുങ്കപ്പാറ ബസ്റ്റാന്റിനു മുൻ വശത്തെ കോട്ടാങ്ങല്‍ റോഡിലുണ്ടായ കാര്‍ അപകടത്തില്‍ കാല്‍നടയാത്രക്കാരന് പരിക്കേറ്റു .
അപകടത്തില്‍ നാല് ഇരു ചക്ര വാഹനങ്ങള്‍ക്കും , ഓട്ടോ റിക്ഷയ്ക്കും, പച്ചക്കറിക്കടക്കും നാശ നഷ്ടം സംഭവിച്ചു .
ബസ്റ്റാന്റില്‍ നിന്നും മെയിൻ റോഡിലേയ്ക്ക് വാഹനം കടന്നുവന്നപ്പോള്‍ കാര്‍ വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്ന് പറയുന്നു. റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയാണ് വാഹനം ഓടിച്ചിരുന്നത് . റോഡിലേയ്ക്ക് കടകള്‍ ഇറക്കി വച്ചതും അപകടത്തിനു കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു.
കാല്‍ നട യാത്രക്കാരനായ കറുകച്ചാല്‍ സ്വദേശിക്കാണ് പരിക്കേറ്റത്‌ഇയാളെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു നിയന്ത്രണം വിട്ട കാര്‍ യാത്രക്കാരനെ