സബ്മേഴ്സിബിൾ പമ്പിന്റെ പൈപ്പിനുള്ളിൽ പെട്ട് മോട്ടോർ ഒപ്പേറേറ്റർക്ക് ദാരുണാന്ത്യം



 തൃശ്ശൂർ അരിമ്പൂർ: മനക്കൊടിയിൽ കിഴക്കുമ്പുറത്തുള്ള കരാട്ടെ പടവിൽ സബ്മേഴ്സിബിൾ പമ്പിന്റെ പൈപ്പിനുള്ളിൽ പെട്ട് മോട്ടോർ ഡ്രൈവർക്ക് ദാരുണാന്ത്യം. മനക്കൊടി സ്വദേശി ആറാം വാർഡിൽ താമസിക്കുന്ന താഴത്തേക്കാട്ടിൽ മോഹനൻ (66) ആണ് മരിച്ചത്.


മോട്ടോർ ഓഫാക്കിയപ്പോൾ സബ്മേഴ്സിബിൾ പമ്പിലേക്ക് വെള്ളം റിവേഴ്സ് വലിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യിൽ ഉണ്ടായിരുന്ന പലകയ്യും മോഹനനെയും മോട്ടോർ ഉള്ളിലേക്ക് വലിച്ചെടുത്തത്.

വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.മനക്കൊടിയിൽ കിഴക്കുമ്പുറത്തുള്ള കരാട്ടെ പടവിലെ മോട്ടോർ ഓപ്പറേറ്ററായിരുന്നു മോഹനൻ. രണ്ടു ദിവസമായി പെയ്യുന്ന മഴ മൂലം കനാലിൽ വെള്ളം ക്രമാതീതമായി ഉയർന്നിരുന്നു. വെള്ളം പമ്പു ചെയ്യുന്ന ജോലി രാവിലെ മുതൽ മോഹനന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു.


സമയ ബന്ധിതമായി വൃത്തിയാക്കാത്തതിനാൽ ഇറിഗേഷൻ കനാലുകളിൽ ചണ്ടിയും, കുളവാഴയും നിറഞ്ഞ് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുകയാണ്.

ഇതിനിടയിൽ മഴയും കനത്തതോടെ വെള്ളം ക്രമാതീതമായി ഉയർന്നു. ഈ വെള്ളം രാവിലെ മുതൽ പമ്പ് ചെയ്തു കളയുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മോഹനൻ വൈകീട്ട് പമ്പിങ് അവസാനിപ്പിച്ചു.


പമ്പിങ് നിർത്തിയപ്പോൾ വെള്ളം കൂടുതലായതിനാൽ വെള്ളം സബ്മേഴ്സിബിൾ പമ്പിലേക്ക് അതിശക്തിയായി തിരികെ വലിക്കാൻ തുടങ്ങി. ഇത് തടയാൻ പലകയുമായി വെള്ളത്തിൽ ഇറങ്ങി ശ്രമിക്കുന്നതിനിടയിൽ പലകയെയും മോഹനനെയും മോട്ടോർ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. പൈപ്പിനുള്ളിലെ ബെൻഡുള്ള ഭാഗത്ത് മോഹനൻ

കുരുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് മറ്റുള്ളവർ വിവരമറിയുന്നത്.


പടവ് പ്രസിഡന്റ് പുരുഷോത്തമൻ മേനോത്തുപറമ്പിൽ, സെക്രട്ടറി കെ. അജയകുമാർ, വാർഡംഗം കെ. രാഗേഷ് എന്നിവരെത്തിയാണ് ഫയർ ഫോഴ്സിനെ വിവരമറിയിക്കുന്നത്. പമ്പ് സെറ്റിന്റെ കുഴലിൽ കുടുങ്ങിയ മോഹനനെ തൃശൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ്


പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മോഹനന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .സുഭാഷിണിയാണ് മോഹനന്റെ ഭാര്യ. മക്കൾ: സുമേഷ്, സുബിത. മരുമക്കൾ: റിതു, സുനിൽ.

Post a Comment

Previous Post Next Post