ലഖ്നോ: ഉത്തര്‍പ്രദേശില്‍ ലഖ്നോക്ക് സമീപം വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.
മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയില്‍വേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്നത്.
സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹര്‍ഷിത് (13), ഹര്‍ഷിത (10), അൻഷ് (അഞ്ച്) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ കുതിര്‍ന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലാണ് ദുരന്തമുണ്ടായത്. ഇവിടുത്തെ മിക്ക വീടുകളും അപകടാവസ്ഥയിലാണ്.