കോട്ടയം : കോട്ടയം തിരുവാർപ്പിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. യുവാവ് കുമരകം സ്വദേശിയാണ് തിരുവാർപ്പിൽ മണിയാൻകേറി പള്ളിക്ക് സമീപമാണ് അപകടം നടന്നത്. പള്ളിക്ക് സമീപം വളവിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന് ഇടിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.