ദേശീയപാതയില്‍ പാഴ്സല്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം. മൂന്ന് പേർക്ക് പരിക്ക്



 കൊല്ലം ചാത്തന്നൂര്‍  : പാഴ്സല്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചാത്തന്നൂര്‍ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 3 ഓടെയായിരുന്നു അപകടം.

 തിരുവനന്തപുരത്തേക്ക് വിദേശ ടൂറിസ്റ്റുകളുമായി പോയ കാറും  ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ ബാക്ക് ടയറുകള്‍ ഇളകിത്തെറിച്ച്‌ വാഹനം റോഡിന് കുറുകെ മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മൂന്നുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ചാത്തന്നൂര്‍ പൊലീസ് എത്തി ക്രെയിന്റെ സഹായത്തോടെ വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post