കൂത്താട്ടുകുളത്ത് യുവാവിനെ വീടുകയറി കുത്തി കൊലപ്പെടുത്തി അയൽവാസി



 എറണാകുളം  കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അയൽവാസി യുവാവിനെ വീടുകയറി കൊലപ്പെടുത്തി. ഇന്ന് വൈകിട്ട് ഏഴോടെ തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ കോളനിയിലാണ് യുവാവിനെ അയൽവാസി കൊലപ്പെടുത്തിയത്. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് (32) മരിച്ചത്. കാക്കൂർ മണക്കാട്ട് താഴം മഹേഷ് (44)നെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ ഓടികൂടിയതിനെ തുടർന്ന് രക്ഷപ്പെട്ട പ്രതി സ്വന്തം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളം പോലീസെത്തി പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post