തൃശൂരില്‍ കുറ്റികാടിനുള്ളില്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

 


തൃശൂര്‍ മാള ; കുരുവിലശ്ശേരിയില്‍ ആളൊഴിഞ്ഞ പറമ്ബിലെ കുറ്റിക്കാടിനുള്ളില്‍നിന്ന് ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

പ്രദേശവാസി ഏരിമ്മല്‍ ഷിബു(53) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 23 മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നട്ത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 


ജില്ലാ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ്ശാസ്ത്രീയപരിശോധനാവിഭാഗവും പരിശോധിച്ചു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. വസ്ത്രം കണ്ടാണ് മൃതദേഹം ഷിബുവിന്റെതാണെന്ന് ഭാര്യ ഷിനിയും ബന്ധുക്കളും തിരിച്ചറിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും

അഗ്നിരക്ഷാസേനയും ചേര്‍ന്ന് പരിസരത്തെ പൊതുകുളത്തില്‍ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.


മാംസം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലാത്ത അസ്ഥി കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതാണോയെന്ന് തിരിച്ചറിയാന്‍ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ ലഭിച്ച മറുപടിയിലാണ് കൈയുടേതാണെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് മാല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്നേകാലോടെയാണ് 10 മീറ്ററോളം മാറി മൃതദേഹം കണ്ടത്. 

ബനിയനും മുണ്ടും മാത്രമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത് തെരുപ്പ് കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post