പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കർഷക തൊഴിലാളി മരിച്ചു

 


തൃശ്ശൂർ ഇരിങ്ങാലക്കുട : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കർഷക തൊഴിലാളി മരിച്ചു. കുന്നുകര മൂലപ്പുറത്ത് വീട്ടിൽ അപ്പുവിന്റെ മകൻ ശശിയാണ് (46) മരിച്ചത്. ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുടയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൃഷിപ്പണി ചെയ്തു കൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. അണലി വർഗത്തിപ്പെട്ട പാമ്പിന്റെ കുഞ്ഞായിരുന്നു കടിച്ചത്. അതിനാൽ ഗൗരവമായി കാണാതെ ജോലി ചെയ്തു. രാത്രി നില വഷളായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ട് മരിച്ചു.


ഭാര്യ: സ്മിത, മകൻ: അഗ്നിവേശ്, അമ്മ: കുട്ടി, സഹോദരങ്ങൾ: അപ്പുക്കുട്ടൻ, ശിവൻ,

Post a Comment

Previous Post Next Post