ആയഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു.

 


കോഴിക്കോട്  വടകര: ആയഞ്ചേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈൻഡർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കരുതുന്നു. വീട്ടുകാർ പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. വീട്ടുടമ തിരിച്ച് വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് സംഭവം കാണുന്നത്. വീട് മുഴുവൻ പുക നിറഞ്ഞിരിക്കുകയായിരുന്നു അപകട കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post