അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

 


അമ്പലപ്പുഴ: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തീരദേശ റെയിൽ പാതയിൽ

പുന്നപ്ര റെയിൽവെ സ്റ്റേഷനു സമീപം വൈകിട്ട് 5ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങളും, തലയും ട്രെയിൻ കയറി ചിതറി ആളെ തിരിച്ചറിയാനാവാത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുന്നപ്ര എസ്.ഐ റിയാസിൻറെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post