കണ്ണൂർ മണക്കടവ്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
മണക്കടവ് വരുവുകാലായില്‍ റെനീഷ് സ്കറിയയ്ക്കാണ് പരിക്കേറ്റത്.
റെനീഷ് സ്കറിയയെ ആലക്കോട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണക്കടവ് ടൗണിലും സ്കൂള്‍ പരിസരത്തും ഉള്‍പ്പെടെ മലയോരമേഖലയില്‍ നിരവധി നായ്ക്കളാണ് അലഞ്ഞു തിരിയുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.