അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് ആറുപേരെ കാണാതായി. സുരേന്ദ്രനഗര്‍ ജില്ലയിലെ വസ്താദിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ദേശീയപാതയെ ചുരാ താലൂക്കുമായി ബന്ധിപ്പിക്കുന്ന ഭോഗാവൊ നദിക്കു കുറുകെയുള്ള 40 വര്‍ഷം പഴക്കമുള്ള പാലമാണു തകര്‍ന്നുവീണത്. ഇതേസമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ഒരു ടിപ്പര്‍ ലോറിയും നിരവധി ബൈക്കുകളും പുഴയിലേക്ക് വീണു. ഒഴുകിപ്പോയ പത്തുപേരില്‍ നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.