തിരുവനന്തപുരം വെഞ്ഞാറമൂട്: കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവിനും മകള്‍ക്കും പരിക്ക്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ മണലിമുക്ക് കാരിഞ്ചി സ്വദേശികളായ മുഹമ്മദ് ഷാഫി(60), മകള്‍ രുക്‌സാന(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് എം.സി റോഡില്‍ ആലുന്തറയ്ക്ക് സമീപം തണ്ട്രാംപൊയ്കയില്‍ വച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് ശ്രീഗോകുലം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ പിന്നാലെ വന്ന കാര്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സംഭവസ്ഥലത്ത് നിറുത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമായിരുന്നു.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ ശ്രീഗോകുലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.