ഭാര്യയെ തീകൊളുത്തി കൊന്നു.. ശേഷം ഭർത്താവ് കഴുത്തറുത്ത് കിണറ്റിൽ ചാടി



കൊല്ലം: പാരിപ്പള്ളിയിലെ അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. കൊടക് സ്വദേശി നാദിറ(40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി.


സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. പട്ടാപ്പകൽ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post