വയനാട്ടിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിറകോണത്ത് അജയരാജ് (44) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലോൺ ആപ്പ് ഭീഷണി എന്നാണ് സംശയം. കുടുംബത്തിന്റെ വ്യാജ ചിത്രങ്ങൾ അജ്ഞാത നമ്പറിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. അജയരാജിന് കടബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു