ചാവക്കാട് - പൊന്നാനി ദേശീയപാത
അണ്ടത്തോട് കുമാരൻപടിയിൽ
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
നാലു പേർക്ക് പരിക്ക്. പൊന്നാനി
സ്വദേശികളായ കോയസ്സന്റകത്ത് അസ്‌ലം
(19), രായംമരക്കാർ മുഹമ്മദ് (64),
കുമാരൻപടി സ്വദേശികളായ പുതുവീട്ടിൽ
അർഷാദ് (39), മെഹർജാൻ (10)
എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി
11.30 ഓടെയായിരുന്നു അപകടം.
പരിക്കേറ്റവരെ അകലാട് മൂന്നൈനി വി -
കെയർ ആംബുലൻസ് പ്രവർത്തകർ
പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.